ഡൈലാമോ, ജുംബലക്ക, ഹമ്മ ഹമ്മ, ഛയ്യ ഛയ്യ, മക്കസായി, ഷക്കലക്ക ബേബി, ബംബാട്ടു ഹുഡുഗി, ഓസലാമ,ഷാബഷാബ, ഹോസൈന, ഡിങ്കിരി ഡിങ്കിരി,അത്തള പിത്തള, സഡക്ക് സഡക്ക്, ധൂംതനക്കടി, ഓക്കേല, ജുംബാ ജുംബാ, അക്കിക്കൊക്കി, ദേവൂഡ, ബല്ലേലിക്കാ, ജില്ലേല ജില്ലേല, സിങ്കാര സിങ്കാര...ഇത്തരം വാക്കുകള്‍ കൊണ്ട് ഹിറ്റുകളായ പാട്ടുകളെക്കുറിച്ചും, അവയുടെ അര്‍ത്ഥമില്ലായ്മയെക്കുറിച്ചും രവിമേനോന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയിരുന്നു. റൈമിങ്ങിനു് വേണ്ടി ചേര്‍ക്കുന്ന ഇത്തരം യുക്തിരഹിതവാക്കുകള്‍ പാട്ടുകളുടെ, പലപ്പോഴും സിനിമകളുടെ തന്നെ വിജയത്തിനു് കാരണമാകാറുമുണ്ടു്.
ഗാനങ്ങളിലെ കാവ്യഭംഗിയ്ക്ക് പ്രാധാന്യം കുറഞ്ഞുവരുന്നതും ശ്രാവ്യഭംഗിയ്ക്ക് മുന്‍തൂക്കം വരുന്നതും സാധാരണയായിക്കൊണ്ടിരിയ്ക്കുകയാണു്. മലയാള
സാഹിത്യത്തിലെ കവിതാശാഖയെ ജനകീയമാക്കുന്നതില്‍ ചലച്ചിത്രഗാനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. നാടകഗാനങ്ങള്‍ മലയാളികളുടെ
ചുണ്ടില്‍തത്തിക്കളിച്ചിരുന്ന ഒരു ചരിത്രം നമുക്കുണ്ടു്. ഇപ്പോള്‍ അത് ചലച്ചിത്രഗാനങ്ങളാണ്. നാടകഗാനങ്ങള്‍ നിറഞ്ഞുനിന്നിരുന്ന സമയത്ത്
ജനങ്ങളെ ആകര്‍ഷിച്ചത് തീര്‍ച്ചയായും വരികള്‍ തന്നെ. ഈണത്തിന് സംഗീതത്തില്‍ നിന്ന് വേറിട്ടു നില്‍ക്കാന്‍ കഴിയില്ലെന്നു മറക്കുന്നില്ല. ഒ.എന്‍.വി. പി. ഭാസ്കരന്‍, വയലാര്‍ എന്നിവരുടെയെല്ലാം അനശ്വരങ്ങളായിത്തീര്‍ന്ന ഗാനങ്ങളിലെല്ലാം വരികള്‍ക്കതിന്റേതായ സ്ഥാനം ഉണ്ടായിരുന്നു.പലപ്പോഴും സാമൂഹ്യപരിഷ്കരണത്തിന്റെ കാഹളമൂതുന്നവയുമായിരുന്നു അവ.
പുതിയ സംഗീത സംവിധായകര്‍ പാട്ടിലെ വരികളെക്കുറിച്ചും കാവ്യഭംഗിയെക്കുറിച്ചും എന്ത് ചിന്തിയ്ക്കുന്നുവെന്നു് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കഴിഞ്ഞയാഴ്ചത്തെ ലക്കം വായിച്ചപ്പോള്‍ പിടികിട്ടി. വാക്കുകളുടെ അര്‍ത്ഥത്തെക്കാള്‍ പ്രായോഗികതയാണു് വാക്കുകള്‍ തിരഞ്ഞെടുക്കുന്നതില്‍ സംഗീത സംവിധായകരെ നയിക്കാറുള്ളതെന്നു് ജാസി ഗിഫ്റ്റ് പറയുന്നു.
പിബി സുരേഷ്, പ്രകാശ് രാമദാസ് എന്നിവര്‍ ജാസി ഗിഫ്റ്റുമായി നടത്തിയ അഭിമുഖം മാതൃഭൂമിയില്‍ വന്നതില്‍ നിന്ന് കൗതുകമെന്നു തോന്നിയ ചിലവ ഇവിടെ പകര്‍ത്തുന്നു.
"പരമ്പരാഗത മ്യൂസിക്കും ആയി മലയാളിയ്ക്ക് ഇനി അധികകാലം മുന്നോട്ട് പോകാന്‍ കഴിയില്ല....സാധാരണ നമ്മുടെ തബലയടിയും വീണയും കൊണ്ട് അധികകാലം മുന്നോട്ടു് പോകാന്‍ പറ്റില്ല."
"അനശ്വരഗാനങ്ങള്‍ എന്നൊക്കെ പറഞ്ഞ് നമ്മളങ്ങ് അനശ്വരമാക്കുന്നതല്ലേ. അനശ്വരഗാനങ്ങള്‍ എന്നുപറയുന്നതു് ഒരു പരിധിയില്‍ അതിഷ്ടപ്പെടുന്നവരുടെ മനസ്സില്‍ മാത്രമേയുള്ളൂ...... ഇന്നത്തെ ഒരു കാലഘട്ടത്തിലാണു് ആ പാട്ടുകള്‍ വന്നിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഒന്നും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നു"
"മലയാളിയ്ക്കു് world music നെക്കുറിച്ചു് അവബോധം കുറവാണെന്നാണു് എനിയ്ക്കു് തോന്നുന്നത്. കുട്ടികള്‍ പോലും നീട്ടിനീട്ടി പാടിയാലേ Music ആകൂ എന്ന തരത്തില്‍ കൊച്ചു ജനറേഷനെപ്പോലും അങ്ങനെയാണു് കൊണ്ടുവരുന്നതു്. ഇങ്ങനെ നില്‍ക്കുമ്പോള്‍ നമ്മുടെ Music വെളിയിലേയ്ക്കു് പോകുന്നതിനു് പ്രശ്നം വരും. മലയാളം fil music ല്‍ നിന്ന് നാലുഭാഷയില്‍ ഹിറ്റായ ഒരേയൊരു ഗാനം ലജ്ജാവതിയാണു്"
നമ്മുടെ സംഗീതം നമുക്കുള്ളതല്ലേ, നമ്മുടെ കഴിഞ്ഞല്ലേ ബാക്കിയുള്ളവരുള്ളൂ. മലയാളം പാട്ടുകളൊക്കെ ഇങ്ങനെ 'വെളിയില്‍ പോവാന്‍ ' വേണ്ടി രൂപപ്പെടുത്തിയാലെന്താവും സ്ഥിതി? സത്യത്തില്‍ ലജ്ജാവതിയുടെ വിജയത്തിനു പിന്നില്‍ അതിന്റെ വ്യത്യസ്ഥതയ്ക്കല്ലേ മുഖ്യ പങ്കു്. അതേ പോലെ പിന്നീട് ഗാനങ്ങളെഴുതാന്‍ ശ്രമിച്ചപ്പോള്‍ ആ വ്യത്യസ്തത ഇല്ലാതായി പരാജയപ്പെടുകയും ചെയ്തു. അതിന്റെ തെളിവല്ലേ താഴെപ്പറയുന്നതു്?
"എനിയ്ക്കു് മലയാളത്തില്‍ സംഭവിച്ച വീഴ്ച, For the people നു ശേഷം ഒരു പടവും ചെയ്യരുതായിരുന്നു"
"ഭയങ്കര കാവ്യ ഭംഗി സിനിമാപ്പാട്ടില്‍ വേണമെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നില്ല. പാട്ടിന്റെ ട്യൂണിനനുസരിച്ചു് wording വേണം. പിന്നെ എല്ലാര്‍ക്കും മനസ്സിലാകണം. എലാ ജനറേഷനും ഇഷ്ടപ്പെടുന്ന ഒരു രീതിയിലായിരിയ്ക്കണം. ഒരു ചെറിയ ട്യൂണിനകത്തേയ്ക്കു് കവിത തിരുകിക്കയറ്റുന്നതില്‍ വലിയ താത്പര്യമില്ല."
അപ്പോള്‍ അതാണു് കാര്യം. അവസാനം പറഞ്ഞത് എല്ലാറ്റിനും ഉത്തരം നല്കുന്നു. മൂന്ന് മിനിട്ട് നേരത്തെ പാട്ടില്‍ ആരാണു് നായകന്‍? ഗാനരചയിതാവോ സംഗീത സംവിധായകനോ? താളമനുസരിച്ച് ഗാനമെഴുതാന്‍ തുടങ്ങിയതു മുതല്‍ സംഗീതസംവിധായകനല്ലേ മേല്‍ക്കൈ? 'ഭയങ്കര' കാവ്യഭംഗി വേണ്ട, ഭയങ്കരമല്ലാത്ത കാവ്യഭംഗിയില്ലാത്ത പാട്ട് പാട്ടാകുന്നതെങ്ങനെ? വെറും ഈണം മാത്രമാണു് സംഗീതമെന്നും അതില്‍ ട്യൂണിനനുസരിച്ച് കവിത തിരുകിക്കേറ്റരുതെന്നുമുള്ള സംഗീതസംവിധായകരുടെ നിലപാടിന്റെ ഔചിത്യമെന്ത്?
ലജ്ജാവതിയും ജാസിഗിഫ്റ്റും ശബ്ദഘോഷവും എന്ന ഈ ബ്ലോഗ് പോസ്റ്റും വായിച്ചു.
ട്യൂണിനനുസരിച്ച് പാട്ടെഴുതുന്നവര്‍ തന്നെ പാട്ടിനെ അര്‍ത്ഥശൂന്യമാക്കി മാറ്റുന്നുമുണ്ടു്. ആദ്യം പറഞ്ഞ രീതിയിലുള്ള അര്‍ത്ഥരഹിതമായ വാക്കുകള്‍ പാട്ടുകളില്‍ കയറ്റുന്നതില്‍ ഗാനരചയിതാക്കള്‍ക്കും പങ്കുണ്ടു്. ഏതോ ഒരു ചാനലില്‍ ഇങ്ങനെ ഗാനങ്ങളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ഒരു പരിപാടി കണ്ടതായി ഓര്‍ക്കുന്നു. കുറച്ച് ഊതിവീര്‍പ്പിച്ചുള്ളതാണെങ്കിലും കുറെയൊക്കെ കാര്യമുണ്ടെന്നു് തോന്നി. ഗിരീഷ് പുത്തഞ്ചേരിയുടെ 'കാണാ' പ്രയോഗത്തെയുള്ള വിമര്‍ശനം അസ്സലായിരുന്നു. കാണാപാദസരം, കാണാവെയില്‍, കാണാത്ത മരമറുത്തു് കനവുകൊണ്ട് കൊട്ടാരം പണിതവനേ..കാണാപ്രാവേ , കാണാക്കോണില്‍ എന്നിങ്ങനെ.. മുഴുവന്‍ ലോജിക്കലായ ഒരു പാട്ടു വേണമെന്നൊന്നുമല്ല ഞാന്‍ പറയുന്നതു്. ആരെങ്കിലും ഈ വരികളെടുത്തൊന്നു വായിച്ചു നോക്കിയാല്‍ അയ്യേന്ന് പറയരുതല്ലോ.
മൊത്തം ജനറലൈസ് ചെയ്ത് എഴുതിയതാണെന്ന് വിചാരിയ്ക്കരുതേ, ഇതൊക്കെ വായിച്ചപ്പോള്‍ തോന്നിയ ചില ചിന്തകള്‍ കുറിച്ചിട്ടെന്നു മാത്രം. വ്യക്തിപരമായി പാട്ടുകളിലെ വരികളെ കൂടുതല്‍ സ്നേഹിയ്ക്കുന്ന ഒരു വ്യക്തി എന്ന നിലയ്ക്കു്. നിങ്ങളുടെ അഭിപ്രായവും അറിയാന്‍ ആഗ്രഹിയ്ക്കുന്നു.
Showing posts with label സംഗീതം. Show all posts

Wednesday, December 26, 2007
Sunday, December 9, 2007
കേള്‍വി ഒരു കല, സംഭാഷണം സംഗീതവും
"കേള്‍വി ഒരു കലയാണ്. നാക്ക് നമ്മുടെ ചെവിയിലായിരുന്നെങ്കില്‍ ശബ്ദത്തെ രുചിയ്ക്കാമായിരുന്നു" ഫോസ്.ഇന്‍ പരിപാടിയ്ക്കിടയില്‍ ഉണ്ടായ ഒരു സംഭാഷണമദ്ധ്യേ പ്രശസ്ത ഡിസൈനറും കോളമിസ്റ്റൂം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരകനുമായ നിയാം ഭൂഷണ്‍ എന്നോടു പറഞ്ഞു.
ഫോസ്.ഇന്‍ പരിപാടിയില്‍ എന്റെ ഭാരതീയ ഭാഷാ സംഭാഷണവിശ്ലേഷിണിയെപ്പറ്റിയുള്ള(Speech Synthesizer) അവതരണത്തില്‍ നിയാം ഭൂഷണും ശ്രോതാവായി വന്നിരുന്നു. വാക്കുകളെ ശബ്ദമാക്കുമ്പോള്‍ ശാസ്ത്രം അഭിമുഖീകരിയ്ക്കുന്ന ഒരു വെല്ലുവിളിയാണ് വായിക്കുന്നതിന്റെ താളഭംഗിയും അതിന്റെ സ്വാഭാവികതയും. ധ്വനി എന്ന എന്റെ സോഫ്റ്റ്‌വെയര്‍ തികച്ചും യാന്ത്രികമായിട്ടാണ് 8 ഭാഷകള്‍ വായിക്കുന്നത്. കേട്ടാല്‍ മനസ്സിലാവുമെങ്കിലും അതിന്റെ റോബോട്ടിക് സംസാരശൈലി പലപ്പോഴും അരോചകമാണെന്നത് സത്യമാണ്. ശബ്ദങ്ങളെ കൂട്ടിയിണക്കിയുള്ള സംസാരവിശ്ലേഷിണികളാണ് ഏറെയും പ്രചാരത്തിലുള്ളത്. അവയില്‍ താളവും സ്വാഭാവികതയും കൊണ്ടു വരുന്നതിനെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ ഇപ്പോളും പൂര്‍ണ്ണവിജയത്തിലെത്തിയിട്ടില്ല. പലരും അങ്ങനെയൊരു സംരംഭം പൂര്‍ണ്ണവിജയം കാണില്ലെന്ന് വാദിയ്ക്കുന്നുണ്ടു താനും. ഈ ഗവേഷണം ലാറ്റിന്‍ ഭാഷകളില്‍ ഏറെക്കുറെ പുരോഗതി നേടിയിട്ടുണ്ട്. ഫെസ്റ്റിവല്‍ എന്ന സോഫ്റ്റ്‌വെയര്‍ ഇംഗ്ലീഷിനു വേണ്ടി ഉപയോഗിച്ചു നോക്കിയാല്‍ ഇതു മനസ്സിലാക്കാന്‍ പറ്റും. രണ്ട് പ്രശ്നങ്ങളാണ് ഈ ഗവേഷണങ്ങള്‍ക്ക് മുന്നിലുള്ളത്.
1. എപ്പോളൊക്കെയാണ് സംസാരം നീട്ടിയോ താളത്തിലോ നമ്മള്‍ പറയുന്നത്?
2. ഒന്നാമത്തെ ചോദ്യത്തിനുത്തരം ലഭിച്ചുകഴിഞ്ഞാല്‍ എങ്ങനെയാണ് കൃത്രിമമായി അത്തരം നീട്ടിക്കുറുക്കലുകള്‍ സംസാരത്തില്‍ കൊണ്ടു വരുന്നത്?
രണ്ടാമത്തെ ചോദ്യത്തിനുത്തരം ഡി എസ് പി അഥവാ ഡിജിറ്റല്‍ സിഗ്നല്‍ പ്രൊസസ്സിങ്ങ് എന്ന ടെക്നോളജി എന്ന വാക്കിലൊതുക്കാമെങ്കിലും, ഇതു വരെ നടന്നിട്ടുള്ള ഗവേഷണങ്ങള്‍ സൂചിപ്പിയ്ക്കുന്നതു് നാം എത്രത്തോളം ഡി എസ് പി പ്രൊസസ്സിങ്ങ് ഒരു ശബ്ദതരംഗത്തിനുമേല്‍ നടത്തുന്നുവോ അത്രത്തോളം അതിന്റെ സ്വാഭാവികതയ്ക്കു് കുറവു് വരുന്നു എന്നാണു്. അതുകൊണ്ടു തന്നെയാണു്, നേരത്തെ ശേഖരിച്ചു് മനുഷ്യസംസാരശകലങ്ങളെ കൂടിയിണക്കുന്നതുനു് പകരം കൃത്രിമമായി ശബ്ദതരംഗങ്ങളെ സൃഷ്ടിയ്ക്കുന്ന സങ്കേതങ്ങള്‍ വേണ്ടത്ര വിജയിക്കാത്തതും.
എന്റെ അവതരത്തിനിടയില്‍ നിയാം ഭൂഷണ്‍ പറഞ്ഞത്, സംസാരം എന്നത് ഒരുതരത്തില്‍ സംഗീതം തന്നെയാണെന്നാണ്. താളക്രമങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ കുറവായിരിയ്ക്കുന്ന ഒരു സംഗീതത്തെ സംഭാഷണമാണെന്ന് കണക്കാക്കാമത്രെ. നിയാം സംഗീതത്തെക്കുറിച്ചും വിശിഷ്യാ ശബ്ദത്തിന്റെ വിവിധ രൂപഭാവങ്ങളെയും കുറിച്ച് ദീര്‍ഘകാലമായി ഗവേഷണം നടത്തുന്ന വ്യക്തിയാണു്. എന്റെ അവതരണത്തിനു ശേഷം ഈ വിഷയത്തില്‍ അദ്ദേഹവുമായി ഒരു മണിക്കൂറിലേറെ സമയം ഞാന്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. 20Hz നും 20KHz നും ഇടയില്‍ മാത്രമല്ല, അതില്‍ കുറഞ്ഞ ആവൃത്തിയിലുള്ള ശബ്ദവും നമുക്ക് കേള്‍ക്കാന്‍ പറ്റില്ലെങ്കിലും സംവേദനക്ഷമമാണ് . കാതുകളല്ലാതെ നമ്മുടെ ശരീരത്തിന്റെ ഓരോ അവയവത്തിനും ഇത്തരം ശബ്ദത്തിനെ മനസ്സിലാക്കാന്‍ കഴിവുണ്ട്. ഇത് തെളിയിക്കാന്‍ വേണ്ടി നിയാം എന്റെ തലയില്‍ രണ്ട് കൊട്ടുകൊട്ടിയിട്ട് അതിന്റെ ശബ്ദം ചെവി ഉപയോഗിച്ചാണോ ശ്രവിച്ചതെന്ന് ചോദിച്ചു. അതുപോലെ തന്നെ തണുപ്പുകാലത്ത് നമ്മുടെ പല്ലുകള്‍ കൂട്ടിമുട്ടുമ്പോഴും...കൊച്ചുകുട്ടികളുടെ ശ്രവണശേഷിയ്ക്ക് കുറഞ്ഞ ആവൃത്തിയുള്ള ശബ്ദങ്ങള്‍ സംവേദനക്ഷമമാണത്രേ..കൊച്ചുകുട്ടികള്‍ അമ്മയെ വിളിയ്ക്കുമ്പോള്‍ തുടങ്ങുമ്പോള്‍ ഉപയോഗിയ്ക്കുന്നത് മകാരത്തിന്റെ രൂപഭേദങ്ങളാണെന്നതിന് ശാസ്ത്രീയമായ ചിലകാരണങ്ങളുണ്ടത്രേ. അതുപോലെ അച്ഛനെ വിളിയ്ക്കാനുപയോഗിയ്ക്കുന്ന പകാരത്തിനും. പയും മയും ഒരേ വര്‍ഗ്ഗാക്ഷരങ്ങളുമാണല്ലോ.. ശബ്ദത്തിന്റെയും മനുഷ്യന്റെ സംഭാഷണശേഷിയുടെയും ഇത്തരം അടിസ്ഥാനവസ്തുകളെക്കുറിച്ച് കൂടുതല്‍ പഠിയ്ക്കുന്നത് ധ്വനിയുടെയും ശ്യാം വികസിപ്പിച്ച് കൊണ്ടിരിയ്ക്കുന്ന ശാരിക എന്ന മലയാളം സംസാരസംശ്ലേഷിണിയുടെയും(Speech Recognizer) പ്രോഗ്രാമ്മിങ്ങിനു് ഉപകാരപ്രദമായിരിയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശബ്ദമലിനീകരണം കൊണ്ടും ഒരേ ശബ്ദം പലയാവര്‍ത്തി ശ്രവിയ്ക്കുന്നതിലൂടെയും നമ്മുടെ ശ്രവണശേഷിയ്ക്ക് തകരാറു് പറ്റാറുണ്ടു്. ഈ പേജില്‍ നിയാം എങ്ങനെ കേള്‍വിയ്ക്കുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെ അതിജീവിയ്ക്കാമെന്നു് വിശദീകരിയ്ക്കുന്നുണ്ടു്. ശബ്ദത്തിന്റെ അതിന്റെ ഒച്ചക്കൂടുതല്‍ കൊണ്ടുണ്ടാകുന്ന വിപത്തുകളെക്കുറിച്ചും വളരെ വിശദമായൊരു ലേഖനം ഇവിടെയുണ്ടു്. കേള്‍വി എന്നത് ഒരു കലയാണെങ്കില്‍ അതാസ്വദിയ്ക്കാന്‍ നമ്മുടെ കാതുകളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണു്.
മാതൃഭൂമി ആഴ്ചപ്പതിപ്പു് ഡിസംബര്‍ 2-8(ലക്കം 40 - പേജ് 60) ല്‍ വന്ന "നമ്മുടെ ആയുസ്സില്‍ ശബ്ദത്തിന്റെ സ്വാധീനം" എന്ന ജീവന്‍ ജോബ് തോമസിന്റെ ശാസ്ത്രലേഖനവും ഇതേ വിഷയത്തിലുള്ളതാണു്.
ശബ്ദത്തെക്കുറിച്ചും നമ്മുടെ ശബ്ദസംവേദന ശേഷി വര്‍ദ്ധിപ്പിയ്ക്കാനും കാതുകളെ പരിശീലിപ്പിയ്ക്കാനുമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറാണു് ഗ്നു സോല്‍ഫേജ്
സംഗീതം ഒരു മഹാസാഗരമാണെങ്കില്‍ സംഭാഷണവും അങ്ങനെത്തന്നെ!!!
കുറിപ്പ്: എന്റെ http://santhoshtr.livejournal.com എന്ന ബ്ലോഗ് പ്ലാനറ്റ് ഫ്ലോസ് ഇന്ത്യ എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടെ ബ്ലോഗ് അഗ്രഗേറ്റര്‍ സബ്‌സ്ക്രൈബ് ചെയ്യുന്നത് കൊണ്ട്, അതില്‍ ഇനി ഇംഗ്ലീഷില്‍ മാത്രമേ എഴുതുള്ളൂ.

അടയാളവാക്കുകള്‍:
സംഗീതം,
സാങ്കേതികം,
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
Subscribe to:
Posts (Atom)