ന്, ര്‍,ല്‍, ള്‍,ണ് എന്നീ ചില്ലക്ഷരങ്ങള്‍ക്ക് ഇപ്പോളുള്ള യഥാക്രമം ന+ചന്ദ്രക്കല+ZWJ, ര+ചന്ദ്രക്കല+ZWJ ,ല+ചന്ദ്രക്കല+ZWJ ,ള+ചന്ദ്രക്കല+ZWJ ണ+ചന്ദ്രക്കല+ZWJ എന്നീ യൂണിക്കോഡ് എന്‍കോഡിങ്ങിനു് പകരം ഒരൊറ്റ കോഡ് പോയിന്റ് മാത്രം ഉപയോഗിക്കുന്നതിനെയാണ് ആണവചില്ലു് അഥവാ അറ്റോമിക് ചില്ലെന്നു പറയുന്നത്. ഈ വസ്തുത എല്ലാവര്‍ക്കുമറിയാമെന്നു വിചാരിക്കുന്നു. ഇതെങ്ങനെ സ്പൂഫിങിന് കാരണമാകും എന്ന് വിശദമാക്കുകയാണ് ഈ ലേഖനത്തിന്റെ വിഷയം. പലര്‍ക്കുമറിയാവുന്ന കാര്യമായിരിയ്ക്കും. എന്നാലും അറിയാത്തവരുടെ അറിവിലേയ്ക്കായി എഴുതുന്നു.
ആദ്യം സ്പൂഫിങ് എന്താണെന്നു് ആദ്യം നോക്കാം
ഒരു പോലെയെന്നു് തോന്നിക്കുന്ന വിലാസം ഉള്ള വ്യാജസൈറ്റുകളുണ്ടാക്കുന്നതിനെയാണു് സ്പൂഫിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു്. ഇതിനെക്കുറിച്ച് വിശദമായി Spoofed URL,Spoofing Attack എന്നീ വിക്കിപ്പീഡിയ പേജുകളില്‍ നിന്നു് മനസ്സിലാക്കാം. ഇത്തരം തട്ടിപ്പുകളിലൂടെ ഉപയോക്താക്കളെ വ്യാജസൈറ്റിലേക്കു് ആകര്‍ഷിച്ചു് പണം തട്ടുന്നത് പതിവാണു്. ICICI Bank ഉപയോക്താക്കളോട് സ്പൂഫിങ്ങിനെക്കുറിച്ചു് മുന്നറിയിപ്പു നല്കുന്ന ഈ പേജ് കാണൂ..
ആണവ് ചില്ലു് വരുമ്പോള്‍ നമ്മുടെ ചില്ലക്ഷരങ്ങളെല്ലാം രണ്ടു് രീതിയില്‍ എന്‍കോഡ് ചെയ്യപ്പെടും. യൂണിക്കോഡിന്റെ ബാക്ക്വേര്‍ഡ് കമ്പാറ്റിബിലിറ്റി നയമനുസരിച്ചു് നിലവിലുള്ള തരം ചില്ലു് കോഡുകളും, അറ്റോമിക് ചില്ലുകളും വരും. ഇതിലേതു് ഉപയോഗിച്ചാലും കാഴ്ചയില്‍ ഒരു പോലിരിയ്ക്കും. തിരിച്ചറിയാന്‍ പറ്റില്ല.
സര്‍ക്കാര്‍.com എന്ന ഒരു സൈറ്റ് ഉണ്ടെന്നിരിയ്ക്കട്ടെ. ഇതു് 4 പേര്‍ക്കു് രജിസ്റ്റര്‍ ചെയ്യാന്‍ പറ്റും യഥാര്‍ത്ഥ സൈറ്റ് നിലവിലെ ചില്ലുപയോഗിച്ചു് സര്‍ക്കാര്‍.com എന്നു രജിസ്റ്റര്‍ ചെയ്തു എന്നിരിക്കട്ടെ.താഴെപ്പറയുന്നവയാണ് സ്പൂഫ് ചെയ്ത വ്യാജന്മാര്
1. സ[അറ്റോമിക് ര്‍]ക്കാ[നിലവിലെ ര്‍].com
2. സ[നിലവിലെ ര്‍]ക്കാ[അറ്റോമിക് ര്‍].com
3. സ[അറ്റോമിക് ര്‍]ക്കാ[അറ്റോമിക് ര്‍].com
കണ്ടാല്‍ ഒരുപോലെയിരിയ്ക്കുന്ന മൂന്നു് വ്യാജന്മാര്!
ഇതു പോലെ ഫെഡറല്‍ബാങ്ക് 2 പേര്‍ക്കു രെജിസ്റ്റര്‍ ചെയ്യാം. അങ്ങനെയങ്ങനെ...
ഇതിന്റെ ഒരു ഡെമോണ്സ്ട്രേഷന് റാല്‍മിനോവ് ചെയ്തിട്ടുണ്ടു്
site 1: http://റാല്‍മിനോവ്.blogspot.com
site 2: http://റാൽമിനോവ്.blogspot.com [അറ്റോമിക് ചില്ലു്]
വ്യാജന്മാരുടെ ചാകര എന്ന പോസ്റ്റും കാണുക.
Thursday, January 24, 2008
Wednesday, January 23, 2008
വേഗനിയന്ത്രണത്തിനായി പുതിയൊരു മാര്‍ഗ്ഗം!
Monday, January 21, 2008
മൈക്രോസോഫ്റ്റാണോ വലിയ ചെകുത്താന്?
ഇംഗ്ലീഷ് ലേഖനം Is Microsoft the Great Satan?
പരിഭാഷ: സന്തോഷ് തോട്ടിങ്ങല്‍
സോഫ്റ്റ്വെയര് വ്യവസായത്തിനാകെ നാശം വരുത്തുന്ന ചെകുത്താനായിട്ടാണു് മൈക്രോസോഫ്റ്റിനെ പലരും കരുതുന്നതു്. മൈക്രോസോഫ്റ്റിനെ ബഹിഷ്കരിയ്ക്കുക എന്നൊരു പ്രചരണവമുണ്ടു്. സ്വതന്ത്ര സോഫ്റ്റ്വെയറിനോടു് വിരോധം കാണിയ്ക്കുക വഴി മൈക്രോസോഫ്റ്റ് ഈ വിശ്വാസത്തെ ഊട്ടിയുറപ്പിയ്ക്കുകയും ചെയ്തു.
സ്വതന്ത്ര സോഫ്റ്റ്വെയര് പ്രസ്ഥാനത്തിലെ ഞങ്ങളുടെ വീക്ഷണം പക്ഷേ വ്യത്യസ്തമാണു്. സോഫ്റ്റ്വെയര് ഉപയോക്താക്കള്‍ക്കാകമാനം മോശമായ രീതിയില്‍ മൈക്രോസോഫ്റ്റ് പലതും ചെയ്യുന്നതായാണു് ഞങ്ങള്‍ കാണുന്നത്: സോഫ്റ്റ്വെയര് കുത്തകയാക്കുകയും അതുവഴി അവരുടെ അവകാശപ്പെട്ട സ്വാതന്ത്യം നിഷേധിയ്ക്കുകയും വഴി.
പക്ഷേ മൈക്രോസോഫ്റ്റ് മാത്രമല്ല ഇതെല്ലാം ചെയ്യുന്നതു്. മിക്ക സോഫ്റ്റ്വെയര് കമ്പനികളും ഉപയോക്താക്കളോടു് ചെയ്യുന്നതിതു തന്നെയാണു്. മൈക്രോസോഫ്റ്റിനെക്കാള്‍ കുറച്ചു ഉപയോക്താക്കളുടെ മേല്‍ ആധിപത്യം നേടാനേ മറ്റുള്ളവര്‍ക്കു് കഴിഞ്ഞുള്ളൂ എന്നതു് അവര്‍ ശ്രമിയ്ക്കാഞ്ഞിട്ടല്ല.
മൈക്രോസോഫ്റ്റിനെ വെറുതെവിടാനല്ല ഇതു പറഞ്ഞതു്. ഉപയോക്താക്കളെ വിഭജിയ്ക്കുകയും അവരുടെ സ്വതന്ത്ര്യത്തെ ഹനിയ്ക്കുകയും ചെയ്യുകയെന്ന സോഫ്റ്റ്വെയര് ഇന്‍ഡസ്ട്രിയുടെ സ്വഭാവത്തില്‍ നിന്നുള്ള സ്വാഭാവികമായ ആവിര്‍ഭാവമായിരുന്നു മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിനെ വിമര്‍ശിയ്ക്കുമ്പോള്‍ കുത്തക സോഫ്റ്റ്വെയര് ഉണ്ടാക്കുന്ന മറ്റു സോഫ്റ്റ്വെയര് കമ്പനികളെ നാം മറന്നുകൂടാ. സ്വതന്ത്ര സോഫ്റ്റ്വെയര് പ്രസ്ഥാനത്തില്‍ നാം കുത്തകസോഫ്റ്റ്വെയറുകള് ഉപയോഗിയ്ക്കുന്നില്ല, മൈക്രോസോഫ്റ്റിന്റെ മാത്രമല്ല, മറ്റാരുടെയും.
1998 ഒക്ടോബറില്‍ പുറത്തുവിട്ട "ഹാലോവീന്‍ രേഖകളില്‍ " സ്വതന്ത്ര സോഫ്റ്റ്വെയര് വികസനം തടയാനുള്ള വിവിധ പദ്ധതികള്‍ മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു. പ്രത്യേകിച്ചും,രഹസ്യ പ്രോട്ടോക്കോളുകളും രഹസ്യ ഫയല്‍ ഫോര്‍മാറ്റുകളും ഉണ്ടാക്കുകയും, സോഫ്റ്റ്വെയര് അല്‍ഗോരിതങ്ങളും സവിശേഷതകളും പേറ്റന്റ് ചെയ്യുകയും ചെയ്യുന്നതിനെപ്പറ്റി.
വികസനവിരോധികളായ ഇത്തരം നിരോധനങ്ങള്‍ പുത്തനല്ല; മൈക്രോസോഫ്റ്റും മറ്റു സോഫ്റ്റ്വെയര് കമ്പനികളും വര്‍ഷങ്ങളായി ചെയ്തു വരുന്നതാണിതു്. പക്ഷേ, പണ്ട് ഇതവര് ചെയ്തിരുന്നതു് പരസ്പരം ആക്രമിയ്ക്കുന്നതിനായിരുന്നു, ഇപ്പോള്‍ നമ്മളാണു് ലക്ഷ്യമെന്നു തോന്നുന്നു. പക്ഷേ ആ മാറ്റം വലിയ വ്യത്യാസമൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല. കാരണം, സോഫ്റ്റ്വെയര് പേറ്റന്റുകളും രഹസ്യ സങ്കേതങ്ങളും എല്ലാവരെയും ബാധിയ്ക്കുന്നു,'ലക്ഷ്യത്തെ മാത്രമല്ല'.
രഹസ്യ സങ്കേതങ്ങളും പേറ്റന്റുകളും സ്വതന്ത്ര സോഫ്റ്റ്വെയറിനു് ഭീഷണി തന്നെയാണു്. പണ്ടു് അതു് നമ്മുടെ വഴിമുടക്കിയിട്ടുണ്ടു്. കുറച്ചുകൂടിയ വര്‍ദ്ധിച്ച രീതിയില്‍ ഭാവിയില്‍ നാം അവ പ്രതീക്ഷിയ്ക്കണം. പക്ഷേ മൈക്രോസോഫ്റ്റില്ലെങ്കിലും നടക്കാന്‍ പോകുന്നതിനു് യാതൊരു മാറ്റവുമില്ല. "ഹാലോവീന്‍ രേഖകളുടെ" പ്രാധാന്യം എന്താണെന്നു ചോദിച്ചാല്‍, ഗ്നു/ലിനക്സ് സിസ്റ്റം വന്‍വിജയമാകാനുള്ള സാധ്യത മൈക്രോസോഫ്റ്റ് കണ്ടുതുടങ്ങി എന്നതാണു്.
നന്ദി മൈക്രോസോഫ്റ്റ്, പക്ഷേ ദയവായി ഞങ്ങളുടെ വഴിയില്‍ നിന്നു് മാറൂ.

Saturday, January 12, 2008
Friday, January 11, 2008
കെ.ഡി.ഇ. 4.0 പുറത്തിറങ്ങി
കെഡിഇ സംരംഭം അതിനൂതനമായ സ്വതന്ത്ര സോഫ്റ്റുവെയര്‍ പണിയിടത്തിന്റെ നാലാമത്തെ പ്രധാന പതിപ്പു് പുറത്തിറക്കുന്നു.

"നിത്യോപയോഗത്തിനും പ്രത്യേകാവശ്യത്തിനുമൊരുപോലെ ഉപയോഗിയ്ക്കാവുന്ന വളരെയധികം പ്രയോഗങ്ങളുള്‍പ്പെടുന്ന ഒരു പുത്തനാശയമുള്‍ക്കൊള്ളുന്ന സ്വതന്ത്ര സോഫ്റ്റുവെയര്‍ പണിയിടമാണു് കെഡിഇ 4.0. പണിയിടവുമായും പ്രയോഗങ്ങളുമായും ഇടപഴകാനായി വളരെ എളുപ്പത്തില്‍ മനസ്സിലാകുന്ന വിനിമയതലം നല്കുന്ന കെഡിഇ 4 നു് വേണ്ടി വികസിപ്പിച്ച പണിയിടത്തിന്റെ ആവരണമാണു് പ്ലാസ്മ. കൊണ്‍ക്വറര്‍ വെബ് ബ്രൈസര്‍ പണിയിടത്തെ വെബുമായി ഏകീകരിയ്ക്കുന്നു. ഡോള്‍ഫിനെന്ന ഫയലുകളുടെ നടത്തിപ്പുകാരന്, ഒക്യുലാര്‍ എന്ന രചനകളുടെ നിരീക്ഷകന് പിന്നെ സിസ്റ്റം സജ്ജീകരണങ്ങള്‍ എന്ന നിയന്ത്രണ കേന്ദ്രം അടിസ്ഥാനമായ പണിയിട ഗണം പൂര്‍ത്തിയാക്കുന്നു.
നൂതന ദൃശ്യങ്ങള്‍ക്കുള്ള കഴിവു് നല്കുന്ന ക്യൂട്ടി4ഉം ശൃംഖലയിലെ വിഭവങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന കെഐഒ തുടങ്ങിയ ഉള്‍ക്കൊള്ളുന്ന കെഡിഇ ലൈബ്രറികളുപയോഗിച്ചാണു് കെഡിഇ തയ്യാറാക്കിയിരിയ്ക്കുന്നതു്. കെഡിഇ ലൈബ്രറികളുടെ ഭാഗമായ ഫോനോണ്‍ സോളിഡ് എന്നിവ എല്ലാ കെഡിഇ പ്രയോഗങ്ങള്‍ക്കും മള്‍ട്ടിമീഡിയ ചട്ടക്കൂടും കൂടുതല്‍ മെച്ചപ്പെട്ട ഹാര്ഡുവെയര് ഏകീകരണവും നല്കുന്നു."
മലയാളത്തിലുള്ള പ്രകാശനക്കുറിപ്പു് ഇവിടെ
സോഫ്റ്റ്വെയര് ചരിത്രത്തിലാദ്യമായി ഒരു സോഫ്റ്റ്വെയറിന്റെ പ്രകാശനക്കുറിപ്പു് മലയാളത്തിലിറങ്ങുന്നു എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ടു്.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ കെ.ഡി.ഇ മലയാളം സ്ക്വാഡ് അംഗങ്ങളായ പ്രവീണും ആഷിക് സലാഹുദ്ദീനും ചേര്‍ന്നാണു് മലയാളത്തിലെ പ്രകാശനക്കുറിപ്പു് തയ്യാറാക്കിയതു്.
മലയാളത്തോടൊപ്പം ഹിന്ദി, ബംഗാളി , ഗുജറാത്തി, മറാത്തി , പഞ്ചാബി എന്നീ ഭാഷകളിലും ഈ പ്രകാശനക്കുറിപ്പു് ലഭ്യമാണു്.

Thursday, January 10, 2008
നോ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി?!
മനുസ്മൃതിയില്‍ മനു ഇങ്ങനെയെഴുതി:
എന്നുവച്ചാല്‍: അച്ഛനും, ഭര്‍ത്താവും, മകനും പലപ്പോഴും രക്ഷിച്ചെന്നിരിയിയ്ക്കും. ന്നാലും ന
സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി. 'ന' എന്നു പറഞ്ഞാല്‍ No ന്നു്.
ഇതില്‍പ്പിടിച്ചു് പലരും സ്ത്രീ സ്വാതന്ത്ര്യത്തെ വ്യാഖ്യാനിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടു്. പലരീതിയിലും ഇതിനെ വ്യഖ്യാനിയ്ക്കാമെന്നു് പറയപ്പെടുന്നു.
കുറച്ചുകാലം മുമ്പു് വേറൊരു വ്യാഖ്യാനം ഞാന്‍ വായിക്കുകയുണ്ടായി. ആ ലാസ്റ്റ് ലൈനെഴുതുമ്പോള്‍ മനു അറിയാതെ (അതോ മനപൂര്‍വ്വമായോ) എന്റര്‍ കീ മാറി അടിച്ചുപോയീതാണെന്നു്. അതായതു്,
എന്നു്. അച്ഛന് കൌമാരത്തിലും ഭര്‍ത്താവു യൌവനത്തിലും പുത്രന് വാര്‍ദ്ധക്യത്തിലും രക്ഷിക്കുന്നു, 'ഇവ്വിധം' സ്ത്രീ
സ്വാതന്ത്ര്യമര്‍ഹിക്കുന്നു എന്നു്. 'ഏന' എന്ന സംസ്കൃതരൂപത്തിനു് ഇവ്വിധം, ഇതുപോലെ എന്നൊക്കെ അര്‍ത്ഥമുണ്ടത്രേ.. എന്തോ എനിയ്ക്കറിയില്ല.
ഞങ്ങള്‍ പ്രോഗ്രാമര്‍മാരുടെ ഭാഷയില്‍ ഒരു new line character മാറിയതോണ്ടാണോ സ്ത്രീസ്വാതന്ത്ര്യം ഇല്ലാതായതു്(ഇവ്വിധമായതു്)? അല്ലെങ്കിലും പണ്ടത്തെ ആ പീനല്‍ കോഡൊക്കെ ആരെങ്കിലും ഇപ്പോള്‍ നോക്കാറുണ്ടോ?
ഞാന്‍ സ്ത്രീസ്വാതന്ത്ര്യത്തിനെതിരാണോന്നാണോ ചോദ്യം? എനിയ്ക്ക് സ്ത്രീകളെ ഇഷ്ടമാണു്!
പിതാ രക്ഷതി കൌമാരേ
ഭര്ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

പുത്രോ രക്ഷതി വാര്‍ദ്ധക്യേന
സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി
സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി
എന്നു്. അച്ഛന് കൌമാരത്തിലും ഭര്‍ത്താവു യൌവനത്തിലും പുത്രന് വാര്‍ദ്ധക്യത്തിലും രക്ഷിക്കുന്നു, 'ഇവ്വിധം' സ്ത്രീ
സ്വാതന്ത്ര്യമര്‍ഹിക്കുന്നു എന്നു്. 'ഏന' എന്ന സംസ്കൃതരൂപത്തിനു് ഇവ്വിധം, ഇതുപോലെ എന്നൊക്കെ അര്‍ത്ഥമുണ്ടത്രേ.. എന്തോ എനിയ്ക്കറിയില്ല.
ഞങ്ങള്‍ പ്രോഗ്രാമര്‍മാരുടെ ഭാഷയില്‍ ഒരു new line character മാറിയതോണ്ടാണോ സ്ത്രീസ്വാതന്ത്ര്യം ഇല്ലാതായതു്(ഇവ്വിധമായതു്)? അല്ലെങ്കിലും പണ്ടത്തെ ആ പീനല്‍ കോഡൊക്കെ ആരെങ്കിലും ഇപ്പോള്‍ നോക്കാറുണ്ടോ?
ഞാന്‍ സ്ത്രീസ്വാതന്ത്ര്യത്തിനെതിരാണോന്നാണോ ചോദ്യം? എനിയ്ക്ക് സ്ത്രീകളെ ഇഷ്ടമാണു്!
Wednesday, January 9, 2008
നിഘണ്ടുക്കള്‍ ഗ്നു/ലിനക്സില്‍
വി.കെ ആദര്‍ശ് എഴുതിയ ഇത് ഇ-നിഘണ്ടുവിന്റെ കാലം എന്ന ലേഖനം വായിച്ചു. ഗ്നു/ലിനക്സു് പ്രവര്‍ത്തകസംവിധാനത്തില്‍ നിഘണ്ടുക്കള്‍ ഉപയോഗിയ്ക്കുന്നതെങ്ങനെയെന്നു് വിശദീകരിയ്ക്കാം.
പ്രയോഗങ്ങള്‍-> ഉപകരണങ്ങള്‍->നിഘണ്ടു എന്ന മെനുവില്‍ നിന്നു് നിങ്ങള്‍ക്കു് നിഘണ്ടു എടുക്കാം. ഇതു് പ്രത്യേകിച്ച് ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല. ഒരു പണിയിടത്തില്‍ ആദ്യം മുതലേ ഉണ്ടായിരിയ്ക്കുന്ന ഒരു പ്രയോഗമാണിതു്. കാല്കുലേറ്റര്, ടെക്സ്റ്റ് എഡിറ്റര്‍ എന്നിവ പോലെ.
ഈ നിഘണ്ടു ഒരു ക്ലയന്റ് -സെര്‍വര്‍ മോഡലില്‍ ഉള്ളതാണു്. ഡിക്ട് പ്രോട്ടോക്കോള്‍ ഉപയോഗിച്ചാണു് ഇതു് പ്രവര്‍ത്തിയ്ക്കുന്നതു്. ഒരു സെര്‍വറില്‍ ഡിക്ട് പ്രവര്‍ത്തിയ്ക്കുന്നു. ഒന്നോ അതിലധികമോ ക്ലയന്റുകള്‍ക്ക് ഇതിന്റെ സേവനം നെറ്റ്വര്‍ക്കിലൂടെ കിട്ടുന്നു. 2628-ാം പോര്‍ട്ടിലൂടെ ടിസിപി ഉപയോഗിച്ചാണു് വിവരങ്ങളുടെ വിനിമയം. നമ്മുടെ നിഘണ്ടുവിന്റെ സ്വതേയുള്ള സെര്‍വര്‍ സജ്ജീകരിച്ചിരിയ്ക്കുന്നത് dict.org എന്ന വെബ്സൈറ്റിലാണു്. പക്ഷേ അതു് ഉപയോഗപ്പെടുത്തണമെങ്കില്‍ ഇന്റര്‍നെറ്റ് വേണമല്ലോ. അപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാതെത്തന്നെ ഇതെങ്ങനെ ഉപയോഗിയ്ക്കാമെന്നു നോക്കാം.
നിഘണ്ടു സെര്‍വറിനെ നമ്മളെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണാദ്യം വേണ്ടത്. അതെങ്ങെനെ ചെയ്യാം?
apt-get install dictd
തീര്‍ന്നു. ഇനി കമാന്റുപയോഗിയ്ക്കാന് മടി ആണെങ്കില്‍ സിനാപ്ടിക് ഉപയോഗിയ്ക്കുക. ഫെഡോറ മുതലായ വിതരണങ്ങളില്‍ യം പോലുള്ള അതാതിന്റെ പാക്കേജ് മാനേജറുപയോഗിയ്ക്കുക.
വെറും സെര്‍വര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പോര. ആവശ്യമുള്ള ഭാഷകളിലെ നിഘണ്ടുക്കള്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്യണം.അതിനുള്ള എളുപ്പവഴി സിനാപ്ടിക് എടുത്ത് dictioanary എന്ന് തിരയുകയാണു്. ഏകദേശം 50 ലേറെ നിഘണ്ടുക്കള്‍ അതു് കാണിച്ചു തരും. ആവശ്യമുള്ള ഭാഷകള്‍ തിരഞ്ഞുപിടിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക.
dict-gcide (GNU version of the Collaborative International Dictionary of English)എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇംഗ്ലീഷ്-ഇംഗ്ലീഷ് നിഘണ്ടുവായി. dict-freedict-eng-hin ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇംഗ്ലീഷ് -ഹിന്ദി നിഘണ്ടുവായി. അങ്ങനെയങ്ങനെ...

ഇന്സ്റ്റാളേഷനെല്ലാം കഴിഞ്ഞു. ഇനി നിഘണ്ടു എങ്ങനെ ഉപയോഗിയ്ക്കാം എന്നു നോക്കാം. നേരത്തെ പറഞ്ഞ പോലെ നിഘണ്ടു ഇന്റര്‍നെറ്റിലെ dict.org ലെയ്ക്ക് നോക്കാനായിരിയ്ക്കും സ്വതവേയുള്ള സജ്ജീകരണം. നിഘണ്ടു സെര്‍വര്‍ നമ്മുടെ കമ്പ്യൂട്ടറില്‍ ഇപ്പോള്‍ ഉണ്ട്. സംഗതി കമ്പ്യ്യൂട്ടര്‍ തുടങ്ങുമ്പോളേ സ്വയം ഓടിത്തുടങ്ങും. അതുകൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഒന്ന് കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. ഇനിയിപ്പൊ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ പറ്റില്ല എന്ന വാശിയാണെങ്കില്‍ ടെര്‍മിനലെടുത്ത് dictd എന്ന ഉത്തരവിറക്കുക. ഉത്തരവിറക്കാന്‍ സാധാരണക്കാരനു് സാധിയ്ക്കില്ല. root എന്ന ഭീകരനായ ശേഷം ഉത്തരവിറക്കുക. sudo ഉപയോഗിച്ച് തത്കാലത്തേയ്ക്ക് root ആവുകയും ചെയ്യാം.
പ്രയോഗങ്ങള്‍-> ഉപകരണങ്ങള്‍->നിഘണ്ടു എന്ന മെനുവില്‍ നിന്നു് നിങ്ങള്‍ക്കു് നിഘണ്ടു എടുക്കുക. ചിട്ടപെടുത്തുക എന്ന മെനുവില്‍ നിന്ന് മുന്‍ഗണനകള്‍ എന്ന് ക്ലിക്കുക. തുറക്കുന്ന ജാലകത്തില്‍ ഉറവിടം എന്നതില്‍ ഡിഫോള്‍ട്ട് ഡിക്ഷണറി സെര്‍വറില്‍ രണ്ടുതവണ ആഞ്ഞു ക്ലിക്കിയാല്‍ തുറക്കുന്ന ജാലകത്തില്‍ dict.org എന്നതു മാറ്റി localhost എന്നാക്കുക. എന്നിട്ട് dictionaries എന്ന ടാബില്‍ നോക്കിയാല്‍ നിങ്ങള്‍ നേരത്തേ ഇന്‍സ്റ്റാള്‍ ചെയ്ത നിഘണ്ടുക്കളെല്ലാം കാണാം. ഇപ്പൊ തുറന്ന ജാലകങ്ങളെല്ലാം അടയ്ക്കുക.

മേല്പറഞ്ഞ പരിപാടികളെല്ലാം ആകെമൊത്തം ടോട്ടല്‍ ഒരേ ഒരു തവണ ചെയ്യേണ്ട പരിപാടികളാണു്. ഇനി മേലില്‍ നിഘണ്ടു എടുക്കുക, അര്‍ത്ഥം നോക്കുക എന്നതാണു് നിങ്ങള്‍ ചെയ്യേണ്ടത്. വേണ്ട നിഘണ്ടുക്കള്‍ അപ്പപ്പോള്‍ തിരഞ്ഞെടുക്കുക.
നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും വിന്‍ഡോസില്‍ ചുമ്മാ .exe ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് (I agree എന്നു് കുറ്റപത്രത്തില്‍ ഒപ്പിട്ട ശേഷം) ചുമ്മാ അര്‍ത്ഥം നോക്കിയാല്‍ പോരെ, ഇവിടെ ഇതെന്താ ഇത്രയൊക്കെ പരിപാടികളെന്ന്? അതിന്റെ കാരണം ഞാന്‍ കാണിച്ച സ്ക്രീന്‍ഷോട്ടുകളില്‍ നിന്നു് മനസ്സിലായിക്കാണുമെന്നു് വിചാരിയ്ക്കുന്നു. ലോകത്തെ എല്ലാ ഭാഷകള്ക്കുമായാണു് ഇത് രൂപകല്പന ചെയ്തിരിയ്ക്കുന്നതു്. ഒരാള്‍ക്കും, ഒരു നെറ്റ്വര്ക്കിലെ എല്ലാവര്ക്കും ഒരു പോലെ ഉപയോഗിയ്ക്കുന്ന വിധം. ബാക്കിയൊക്കെ ഉപയോഗിച്ചാല്‍ മനസ്സിലാവും
ഒരു ഇംഗ്ലീഷ് മലയാളം നിഘണ്ടു ഉണ്ടാക്കണമെന്നു് ആര്‍ക്കെങ്കിലും ആശയുണ്ടെങ്കില് അറിയിയ്ക്കുക. കഴിയുന്ന സഹായങ്ങള്‍ ചെയ്യാം.
ചേനക്കാര്യം: നിഘണ്ടുക്കള്‍ എന്നാണു് നമ്മള് പറയാറു്. നിഘണ്ടുകള്‍ എന്നു് പറയാറില്ല. അതെന്തോണ്ടാ?

അടയാളവാക്കുകള്‍:
നിഘണ്ടു,
സ്വതന്ത്ര സോഫ്റ്റ്വെയര്
Thursday, January 3, 2008
ബന്ധുക്കളെയറിയാന്‍ സ്വതന്ത്രസോഫ്റ്റ്വെയര്
കഴിഞ്ഞ ഞായറാഴ്ച എന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശനമായിരുന്നു. ധാരാളം ബന്ധുക്കളെ നേരില്‍ കാണാന്‍പറ്റി. നാട്ടില്‍ വല്ലപ്പോഴുമേ ഉണ്ടാവാറുള്ളൂ എന്നതുകൊണ്ട് അകലെയുള്ള ബന്ധുക്കളെയൊക്കെ ചോദിച്ചുപരിചയപ്പെട്ടു. അമ്മാവന്റെ അളിയന്റെ അനുജന്റെ ചെറിച്ചന്റെ മകളുടെ...വലിയച്ചന്റെ മകന്റെ ഭാര്യയുടെ അമ്മാവന്റെ അമ്മായിയുടെ... ഹൊ വലിയ കുടുംബമായാലുള്ള ബുദ്ധിമുട്ടേയ്...!!! ഇതൊക്കെ എങ്ങനെ ഓര്‍ത്തു വയ്ക്കും? ഹും...വഴിയുണ്ട്...!!!
കുടുംബവൃക്ഷത്തിലെ ആളുകളുടെ വിവരങ്ങളെ ശേഖരിയ്ക്കാനും അവയെ വിശകലനം ചെയ്യാനുമുള്ള സ്വതന്ത്ര സോഫ്റ്റ്വെയറാണു് ഗ്രാമ്പ്സ് (GRAMPS - Genealogical Research and Analysis Management Programming System)
ഗ്രാമ്പ്സ് ഉപയോഗിച്ച് നിങ്ങളുടെ കുടുംബവൃക്ഷത്തിലെ ഓരോ ബന്ധുക്കളുടെയും പേരു്, ബന്ധം, ജനനത്തീയതി, വിലാസം, പടം, കുറിപ്പുകള്‍, ഭാര്യ, ഭര്‍ത്താവു് , കുട്ടികള്‍ , അവരുടെ ബന്ധുക്കളുടെ വിശദാംശങ്ങള്‍ തുടങ്ങിയ മിക്ക വിവരങ്ങളും ശേഖരിയ്ക്കാം. ഒരാളെ തിരഞ്ഞെടുത്ത് അയാളുടെ വംശവൃക്ഷം ഗ്രാഫിക്കലായി കാണാം(pedigree). പലരീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കാം. യുണിക്കോഡ് സപ്പോര്‍ട്ടുള്ളതുകൊണ്ട്, മലയാളത്തില്‍തന്നെ നിങ്ങള്‍ക്ക് വിവരങ്ങള്‍ ശേഖരിയ്ക്കാം. കുറച്ചു ഭാഷകളില്‍ റിലേഷന്‍ഷിപ്പ് കാല്‍ക്കുലേറ്ററുണ്ട്. ഇതു് മലയാളത്തിന് ഇപ്പോള്‍ ലഭ്യമല്ല(രണ്ട് പേരെ തിരഞ്ഞെടുത്താല്‍ ഒരാള്‍ മറ്റേയാളുടെ അച്ഛനാണു് അല്ലെങ്കില്‍ അമ്മായിയപ്പനാണെന്നു് പറയുന്ന വിദ്യ! എങ്ങനെയൂണ്ടു്? ആര്‍ക്കെങ്കിലും മലയാളം പിന്തുണ ചേര്‍ക്കണമെന്നു് തോന്നുന്നോ?)
ഇന്‍സ്റ്റാള്‍ ചെയ്യാന്‍:
ഡെബിയന്‍/ഉബുണ്ടു ഉപയോക്താക്കള്‍:
a)സിനാപ്ടിക് ഉപയോഗിച്ചു് gramps എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക
അല്ലെങ്കില്‍
b)apt-get install gramps
മറ്റു ഡിസ്ട്രിബ്യൂഷനുകള്‍ ഉപയോഗിയ്ക്കുന്നവര്‍ യം മുതലായ പാക്കേജ് മാനേജ്മെന്റ് സോഫ്റ്റ്വെയറുകള് ഉപയോഗിയ്ക്കുക
ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം പ്രയോഗങ്ങള്‍->ഓഫീസ്->GRAMPS Geneology System(Applications->Office->Gramps Geneology System) എന്നെടുത്തു് പ്രവര്‍ത്തിപ്പിയ്ക്കാം
ഉപയോഗിയ്ക്കാന്‍ പ്രത്യേകിച്ചു് ബുദ്ധിമുട്ടൊന്നുമില്ല. എല്ലാം സ്വയം മനസ്സിലാക്കി ചെയ്യാവുന്നതേയുള്ളൂ. ആദ്യം ചേര്‍ക്കുന്ന ആളെ അടിസ്ഥാനമാക്കിയാണു് ബന്ധങ്ങളുടെ കണക്കുക്കൂട്ടല്‍. ഇയാളെ ഹോം പേഴ്സണ്‍ എന്നു് പറയും. ഇത് വേണമെങ്കില്‍ പിന്നിട് മാറ്റാം.. ആളുകളെ ചേര്‍ക്കാന്‍ People എന്നെടുത്ത് Add എന്ന ടൂള്‍ബാറിലെ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പിന്നെ പുതിയ ഒരു കുടുംബം ചേര്‍ക്കാന്‍ Familiy List എന്നെടുത്ത് Add എന്ന ടൂള്‍ബാറിലെ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ചേര്‍ത്ത വിവരങ്ങളെല്ലാം എപ്പോള്‍ വേണമെങ്കിലും തിരുത്താം.
റിപ്പോര്‍ട്ട്സ് മെനുവില്‍ നിന്നു് പലരീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കാം. HTML അടക്കം...
ചില സ്ക്രീന്‍ ഷോട്ടുകള്‍...

കുടുംബം,
സാങ്കേതികം,
സ്വതന്ത്ര സോഫ്റ്റ്വെയര്
Subscribe to:
Posts (Atom)