കെഡിഇ സംരംഭം അതിനൂതനമായ സ്വതന്ത്ര സോഫ്റ്റുവെയര്‍ പണിയിടത്തിന്റെ നാലാമത്തെ പ്രധാന പതിപ്പു് പുറത്തിറക്കുന്നു.
"നിത്യോപയോഗത്തിനും പ്രത്യേകാവശ്യത്തിനുമൊരുപോലെ ഉപയോഗിയ്ക്കാവുന്ന വളരെയധികം പ്രയോഗങ്ങളുള്‍പ്പെടുന്ന ഒരു പുത്തനാശയമുള്‍ക്കൊള്ളുന്ന സ്വതന്ത്ര സോഫ്റ്റുവെയര്‍ പണിയിടമാണു് കെഡിഇ 4.0. പണിയിടവുമായും പ്രയോഗങ്ങളുമായും ഇടപഴകാനായി വളരെ എളുപ്പത്തില്‍ മനസ്സിലാകുന്ന വിനിമയതലം നല്‍കുന്ന കെഡിഇ 4 നു് വേണ്ടി വികസിപ്പിച്ച പണിയിടത്തിന്റെ ആവരണമാണു് പ്ലാസ്മ. കൊണ്‍ക്വറര്‍ വെബ് ബ്രൈസര്‍ പണിയിടത്തെ വെബുമായി ഏകീകരിയ്ക്കുന്നു. ഡോള്‍ഫിനെന്ന ഫയലുകളുടെ നടത്തിപ്പുകാരന്‍, ഒക്യുലാര്‍ എന്ന രചനകളുടെ നിരീക്ഷകന്‍ പിന്നെ സിസ്റ്റം സജ്ജീകരണങ്ങള്‍ എന്ന നിയന്ത്രണ കേന്ദ്രം അടിസ്ഥാനമായ പണിയിട ഗണം പൂര്‍ത്തിയാക്കുന്നു.
നൂതന ദൃശ്യങ്ങള്‍ക്കുള്ള കഴിവു് നല്‍കുന്ന ക്യൂട്ടി4ഉം ശൃംഖലയിലെ വിഭവങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന കെഐഒ തുടങ്ങിയ ഉള്‍ക്കൊള്ളുന്ന കെഡിഇ ലൈബ്രറികളുപയോഗിച്ചാണു് കെഡിഇ തയ്യാറാക്കിയിരിയ്ക്കുന്നതു്. കെഡിഇ ലൈബ്രറികളുടെ ഭാഗമായ ഫോനോണ്‍ സോളിഡ് എന്നിവ എല്ലാ കെഡിഇ പ്രയോഗങ്ങള്‍ക്കും മള്‍ട്ടിമീഡിയ ചട്ടക്കൂടും കൂടുതല്‍ മെച്ചപ്പെട്ട ഹാര്‍ഡുവെയര്‍ ഏകീകരണവും നല്‍കുന്നു."
മലയാളത്തിലുള്ള പ്രകാശനക്കുറിപ്പു് ഇവിടെ
സോഫ്റ്റ്‌വെയര്‍ ചരിത്രത്തിലാദ്യമായി ഒരു സോഫ്റ്റ്‌വെയറിന്റെ പ്രകാശനക്കുറിപ്പു് മലയാളത്തിലിറങ്ങുന്നു എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ടു്.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ കെ.ഡി.ഇ മലയാളം സ്ക്വാഡ് അംഗങ്ങളായ പ്രവീണും ആഷിക് സലാഹുദ്ദീനും ചേര്‍ന്നാണു് മലയാളത്തിലെ പ്രകാശനക്കുറിപ്പു് തയ്യാറാക്കിയതു്.
മലയാളത്തോടൊപ്പം ഹിന്ദി, ബംഗാളി , ഗുജറാത്തി, മറാത്തി , പഞ്ചാബി എന്നീ ഭാഷകളിലും ഈ പ്രകാശനക്കുറിപ്പു് ലഭ്യമാണു്.
Subscribe to:
Post Comments (Atom)
തമിഴ് വിട്ടു് പോയല്ലോ (നീയല്ല ആല്‍ബര്‍ട്ടു്, ഞാനോര്‍മ്മിപ്പിച്ചിട്ടുണ്ടു്). ആമാച്ചു വിലാസങ്ങളും തമിഴിലാക്കിയിട്ടുണ്ടു്. അതിനെപ്പറ്റി എന്തു് പറയുന്നു? മലയാളത്തിലാക്കിയതു് തിരിച്ചു് ഇംഗ്ലീഷിലാക്കുമ്പോള്‍ തെറ്റാന്‍ സാധ്യതയില്ലേ? മലയാളത്തില്‍ വിലാസമെഴുതി കത്തയയ്ക്കാനെന്തായാലും പറ്റില്ലല്ലോ :-) പക്ഷേ ഇംഗ്ലീഷറിയാത്ത ഒരാള്‍ക്കും വായിച്ചു് മനസ്സിലാക്കാം (നമ്മളൊക്കെ ഓരോരുത്തര്‍ക്കും എഴുതാനൊന്നും പോകുന്നില്ലല്ലോ).
ReplyDeleteമലയാളത്തിലുള്ള പ്രകാശനക്കുരിപ്പു കലക്കി.
ReplyDeleteതമിഴ്
ReplyDeleteKDE 4 പരീക്ഷിച്ചു നോക്കി. നന്നായിട്ടുണ്ട്.
ReplyDelete