Tuesday, May 13, 2008

മലയാളം, യൂണീകോഡ് 5.1, ഫോണ്ടുകള്‍...

യൂണിക്കോഡ് 5.1 പുറത്തിറങ്ങിയ വിവരവും, അതില്‍ മലയാളത്തിലെ ഇപ്പോള്‍ ചില്ലുകള്‍ ഉപയോഗിക്കുന്ന രീതിയ്ക്കു പകരം അറ്റോമിക് ചില്ലുകള്‍ ഉള്ളതും അറിഞ്ഞിരിക്കുമല്ലോ. ഇല്ലെങ്കില്‍ അതിനേപ്പറ്റി ഇവിടെ നിന്നു വായിക്കുക. അറ്റോമിക്‍ ചില്ലു് യൂണിക്കോഡില്‍ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഉന്നയിച്ച വിയോജിപ്പുകളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് UTC യ്ക്ക് സമര്‍പ്പിച്ച ഈ ഡോക്യുമെന്റില്‍ വിയോജിപ്പുകള്‍ പറഞ്ഞിട്ടുണ്ടു്. ഇതിനെപ്പറ്റി നടന്ന ചര്‍ച്ചകളുടെ ലിങ്കുകള്‍ ചിലതു് ഇവിടെ നിന്നും വായിക്കാം.

മലയാളത്തെ ഡുവല്‍ എന്‍കോഡിങ്ങിലേയ്ക്കും സുരക്ഷാപ്രശ്നങ്ങളിലേയ്ക്കും തള്ളിവിടുന്ന ഒരു സ്റ്റാന്‍ഡേഡ് അനുസരിക്കേണ്ട ബാദ്ധ്യത സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനില്ല. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഭാഷയ്ക്കു വേണ്ടിയാണു്, യൂണിക്കോഡിനു വേണ്ടിയല്ല നിലകൊള്ളുന്നതു്. അതുകൊണ്ടു തന്നെ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കു് പരിഹാരമാവാതെ 5.0 പതിപ്പില്‍ നിന്നു 5.1 പതിപ്പിലേയ്ക്കു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രൊജക്ടുകള്‍ മാറില്ല. പക്ഷേ ഒരു സ്റ്റാന്‍ഡേഡ് എന്ന നിലയ്ക്ക് ആര്‍ക്കും യൂണിക്കോഡ് 5.1 അപ്ലിക്കേഷനുകളില്‍ പ്രയോഗിക്കാന്‍ സ്വാതന്ത്ര്യവുമുണ്ടു്. പക്ഷേ സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങ് മെയിന്റെയിന്‍ ചെയ്യുന്ന/വികസിപ്പിച്ചെടുത്ത ഫോണ്ടുകളായ മീര, രചന, ദ്യുതി, തുടങ്ങിയ ഫോണ്ടുകളിലൊന്നും അറ്റോമിക് ചില്ലു് ഉണ്ടാവില്ല. അതുപോലെത്തന്നെ ഗ്നു/ലിനക്സിലെ നിവേശകരീതികളിലും മറ്റു സംരംഭങ്ങളിലും ഇവ അടുത്തൊന്നും ഉണ്ടാവില്ല. പ്രമുഖ ഗ്നു/ലിനക്സ് വിതരണങ്ങളുടെ മലയാളം ഫോണ്ടുകളുടെയും നിവേശകരീതികളുടെയും Upstream സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ആയതുകൊണ്ടു് അവയിലും അറ്റോമിക് ചില്ലുണ്ടാവില്ല.

ഇപ്പോള്‍ അറ്റോമിക് ചില്ലു് നിലവിലുള്ളതു് അഞ്ജലി ഫോണ്ടിലും, വരമൊഴി/മൊഴി എന്നിവയുടെ പുതിയ പതിപ്പിലും മാത്രമാണു്. അവയുടെ പുതിയ പതിപ്പുകള്‍ ഉപയോഗിച്ചെഴുതിയ ചില ബ്ലോഗുകള്‍ അഞ്ജലിയൊഴികെയുള്ള ഫോണ്ടുകള്‍ കൊണ്ടു് വായിക്കാന്‍ ബുദ്ധിമുട്ടാകുന്നപ്രശ്നം നിലവിലുണ്ടു്. ചില്ലക്ഷരങ്ങള്‍ക്കു പകരം വട്ടത്തിനകത്ത് R എന്ന അക്ഷരമാവും കാണുക. ഏവൂരാന്‍ജി അതിനുവേണ്ടി രഘുമലയാളം എന്ന ഫോണ്ടിനെ മാറ്റിയെടുക്കാന്‍ ശ്രമം നടത്തുകയുണ്ടായി .

പക്ഷേ തെറ്റായ സ്റ്റാന്‍ഡേഡിനുവേണ്ടി ഫോണ്ടുകളെ മാറ്റാതെത്തന്നെ പുതിയ ചില്ലുകളുള്ള ബ്ലോഗുകള്‍ പ്രശ്നമൊന്നുമില്ലാതെ കാണാന്‍ വേണ്ടി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഫയര്‍ഫോക്സ് ഉപയോഗിക്കുന്നവര്‍ക്കു വേണ്ടി ഒരു extension ഉണ്ടാക്കിയിട്ടുണ്ടു്. നിഷാന്‍ നസീര്‍ നിര്‍മ്മിച്ച fix-ml എന്ന extension ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആണവചില്ലും ഏതു ഫോണ്ടും ഉപയോഗിച്ചു് വായിക്കാന്‍ കഴിയും. ഗ്രീസ് മങ്കി ഉപയോഗിക്കുന്നവരാണെങ്കില്‍ ഈ extension തന്നെ ഗ്രീസ് മങ്കി സ്ക്രിപ്റ്റായി ഇവിടെ നിന്നു ഡൌണ്‍ലോഡ് ചെയ്തു് ഉപയോഗിയ്ക്കാം.

സംശയങ്ങള്‍ ഇവിടെ കമന്റായോ, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ മെയിലിങ്ങ് ലിസ്റ്റിലോ, irc.freenode.net ല്‍ ഉള്ള #smc-project എന്ന IRC ചാനലിലോ ചോദിയ്ക്കാം
മെയിലിങ്ങ് ലിസ്റ്റിലെ ഈ ത്രെഡും കാണുക.

21 comments:

  1. സന്തോഷേ,

    ആ എക്സ്റ്റന്‍ഷന്‍ ലിങ്കിനൊരു പെര്‍മിഷന്‍ പ്രശ്നമുണ്ട് . ശരിയാക്കാമോ?

    ReplyDelete
  2. ആപ്പിളിന്റെ സഫാരി ബ്രൌസര്‍ ഉപയോഗിക്കുമ്പോള്‍ മലയാളം ബ്ലോഗുകള്‍ വായിക്കാന്‍ കഴിയുന്നില്ല.വല്ല പരിഹാരവുമുണ്ടോ.പുത്ത്ന്‍ ആളാണ്..
    വീന്ടും വരാം

    ReplyDelete
  3. Vidooshakan, use Greasekit with safari to use this extension
    http://pimpmysafari.com/plugins/greasekit-10
    and you can install this script it Directly from userscripts

    http://userscripts.org/scripts/show/26434

    ReplyDelete
  4. വലിയ സാങ്കേതിക പരിജ്ഞാനമില്ല..ശ്രമിച്ചു നോക്കട്ടെ.നന്ദി.

    ReplyDelete
  5. എക്സ്റ്റന്‍ഷന്‍ ലിങ്കിന്റെ പ്രശ്നം തീര്‍ത്തിട്ടുണ്ടു്. ചെറിയ മാറ്റവും വരുത്തിയിട്ടുണ്ടു്. പുതിയ പതിപ്പു് 0.2 ആണു്.

    ReplyDelete
  6. ഇപ്പോള്‍ അറ്റോമിക് ചില്ലു് നിലവിലുള്ളതു് അഞ്ജലി ഫോണ്ടിലും, വരമൊഴി/മൊഴി എന്നിവയുടെ പുതിയ പതിപ്പിലും മാത്രമാണു്.

    അല്ലാട്ടോ, എന്റെ അക്ഷരയും യൂണിക്കോഡ് 5.1.0 ആണ് ഉപയോഗിക്കുന്നത്.

    പിന്നെ, യൂണിക്കോഡ് 5.1.0 തെറ്റായ എൻകോഡിങ് രീതിയാണെന്ന് പറേണതെന്താന്ന് മനസ്സിലായില്ല്യാ ട്ടോ

    ഓ.ടോ: അക്ഷരയുടെ ബ്ലോഗിൽ ഞാൻ എന്ന പ്രൊഫൈൽ നാമമുള്ള വ്യക്തി ഇട്ട കമന്റാണ് എന്നെ ഇവിടെ എത്തിച്ചത്.

    ReplyDelete
  7. ബലേ ഭേഷ്!

    സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിന്റെ ഫോണ്ടുകള്‍ യൂണിക്കോഡ് 5.1-ലെ ചില്ലു കാണിക്കില്ല. ഇനി മറ്റേ കൂട്ടര്‍ (കെവിനും സിബുവും ഒക്കെ) അവരുടെ അഞ്ജലിയിലും മറ്റും പഴയ ചില്ലുകളെ (അക്ഷരം + വിരാമം + ZWJ) കാണിക്കാതിരിക്കാനുള്ള നിയമവും ചേര്‍ക്കൂ പ്ലീസ്.

    നമുക്കു് ഇനി ചില്ലു കാണണ്ടാ. പകരം കോപ്പിറൈറ്റ് സിംബലുകളും ചതുരങ്ങളും കണ്ടു രസിക്കാം. എന്നിട്ടു ഗ്രീസ് മങ്കിയെയും റോമന്‍ ഡോങ്കിയെയും ഓടിച്ചു കളിക്കാം!

    കഷ്ടം!

    ReplyDelete
  8. ശരിയായ വീക്ഷണം ഉമേഷ്. പോയി, ഏവൂരാന്റെ ഈ പോസ്റ്റിലൂടെ ഈ കമന്റ് ചേർക്കാമോ?

    ReplyDelete
  9. ചന്ദൂട്ടന്‍,
    ചില്ലുപയോഗിച്ച് പിരിച്ചെഴുതാവുന്ന ധാരാളം കൂട്ടക്ഷരങ്ങളുണ്ടു്.ഉദാ: വില്പന/വില്‍പന, ആണ്മ/ആണ്‍മ എന്നിങ്ങനെ.ചില്ലിനെ മൂലാക്ഷരത്തില്‍ നിന്നും വേര്‍പ്പെടുത്തുമ്പോള്‍ ഇവയെല്ലാം വേറിട്ടുപോകുന്നു.ഇത്തരം വാക്കുകളെയെല്ലാം മലയാളി അവന്റെ ബോധമണ്ഡലത്തില്‍ ഒരേ വാക്കുകളായാണു് പരിഗണിക്കുന്നതു്.അതുകൊണ്ടുതന്നെ ഒരേ പുസ്തകത്തില്‍/ലേഖനത്തില്‍ പലപ്പോഴും ഇവ മാറിമറഞ്ഞ് വരുന്നതു് കാണാം.ഇവയെ വേര്‍തിരിക്കുന്നതു് ഭാഷയ്ക്കുമേല്‍ കത്തിവയ്ക്കലാണു്.അതുകൊണ്ടാണു് ഭാഷയെ പരിഗണിച്ചു് മാത്രം യൂണിക്കോഡിനെ അംഗീകരിക്കണം എന്നു പറയുന്നതു്.

    ഉമേഷും സിബുവും അല്ലെങ്കില്‍ മറ്റാരായാലും പറയുന്നതു് മുന്‍വിധിയോടെ സ്വീകരിക്കാതിരിക്കുക.സ്വന്തമായി ഇത്തരം പ്രശ്നങ്ങളെയെല്ലാം പരിഗണിച്ചതിനുശേഷം തീരുമാനത്തിലെത്തുന്നതായിരിക്കും ‌നല്ലതു്.

    ReplyDelete
  10. സുറുമ

    മലയാളം അക്ഷരങ്ങൾ പഠിക്കുന്ന ഒരു കുട്ടി പഠിക്കുന്നത് സ്വരങ്ങളും വ്യഞ്ജനങ്ങളും ചില്ലുകളും സ്വരചിഹ്നങ്ങളുമാണ്. അല്ലേ?

    ഈ അക്ഷരങ്ങളെല്ലാം തന്നെ യൂണിക്കോഡിലുണ്ടായാലെന്താ കുഴപ്പം?

    പിന്നെ, ശരിക്കും എഴുതുമ്പോൾ വില്പനയും വിൽപനയും രണ്ടും രണ്ടുതരം അക്ഷരങ്ങളുടെ കൂട്ടം തന്നെയല്ലേ?

    ഈ വാക്കുകളെ നാം ഒരേ വാക്കായി കാണുന്നത് അവ ഒരു വാക്കാണെന്നറിയാവുന്നതുകൊണ്ടാണ്. അല്ലേ?

    ഇതേ ലോജിക്ക് എന്തുകൊണ്ട് അക്ഷരങ്ങളിൽ വേണമെന്ന് കരുതുന്നു?

    ഇപ്പൊ, എങ്ങനെ എഴുതിയാലും (യൂണിക്കോഡ് 5.1.0 ആയാലും യൂണിക്കോഡ് 5.0 ആയാലും) വില്പനയും വിൽപനയും രണ്ടും രണ്ടുതന്നെയാണ്. നോൺജോയിനറുകളെ സേർച്ച് എഞ്ചിനുകൾ ഒഴിവാക്കുന്നുവെന്ന് കരുതി അത് ഒരേ അക്ഷരമാണെന്ന് താങ്കൾ പറയുന്നതിന്റെ യുക്തി എനിക്ക് മനസ്സിലാവുന്നില്ല.

    പിന്നെ, ഐ.ഡി.എൻ സ്പൂഫിങ്ങിനെക്കുറിച്ചാണെങ്കിൽ, അതിന് യൂണിക്കോഡ് 5.0ൽത്തന്നെ വേറെയും മാർഗ്ഗങ്ങളുണ്ടെന്ന് ഉമേഷ് പറഞ്ഞതോർക്കുമല്ലോ.

    പിന്നെ, ഇതെന്താണെന്നുവെച്ചാ മലയാളിയുടെ മാറാനുള്ള മടിതന്നെയാണെന്ന് തോന്നുന്നു. എന്തിനും ഏതിനും മുടുന്തൻ ന്യായങ്ങളുമായിറങ്ങുന്ന ബുജികളുടെ ഒരു ജല്പനമാണ് ഇത് എന്നാണ് എനിക്ക് തോന്നുന്നത്.

    ഭാഷ കുറച്ച് കടുത്തുപോയെന്ന് തോന്നുന്നു; ഇതിൽ പ്രവർത്തിക്കുന്ന ഓരോരുത്തരും ആരെന്നറിയാതെയോ, അവർ മലയാളത്തിന് നൽകിയ സംഭാവവകളറിയാതെയോ, അവരുടെ മഹത്വമറിയാതെയോ അല്ല ഞാൻ ഇത്രേമെഴുതിയത്. ആരേയും കരിവാരിത്തേക്കാനും വേണ്ടിയല്ല. തോന്നിയത് പറഞ്ഞു എന്ന് മാത്രം.

    തെറ്റായിതോന്നുന്നുവെങ്കിൽ എന്റെ അറിവില്ലായ്മയായിക്കണ്ടും, ഉദ്ദേശശുദ്ധിയെ കരുതിയും ദയവായി ക്ഷമിക്കണം

    --ചന്ദൂട്ടൻ--

    ReplyDelete
  11. ചന്ദൂട്ടാ
    ചന്ദൂട്ടന്‍ പറയുന്ന ഉദ്ദേശ്യശുദ്ധിയുണ്ടല്ലോ, അതു ബാക്കിയുള്ളവര്‍ക്കും ഉണ്ടായിക്കൂടെന്നില്ലല്ലോ?
    മലയാളഭാഷയെ സ്നേഹിക്കുന്നതുകൊണ്ടാണല്ലോ ഞാനും, ഉമേഷേട്ടനും, സിബുവും, സുറുമയും, ചന്ദൂട്ടന്‍ തന്നെയും, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് കൂട്ടായ്മയും, ബാക്കിയുള്ളവരും എല്ലാം മലയാളം കമ്പ്യൂട്ടിങ്ങില്‍ ശ്രദ്ധിയ്ക്കുകയും അതിനുവേണ്ടി നമ്മുടെ ഒഴിവു സമയം ചെലവഴിക്കുകയും ചെയ്യുന്നതു്? അല്ലാതെ ഭാഷയില്‍ ചില്ലില്ലാതാക്കാനോ അക്ഷരങ്ങള്‍ വെട്ടിക്കളയാനോ ആണോ? ഭാഷയെ യാതൊരു പോറലുമില്ലാതെ ഡിജിറ്റല്‍ യുഗത്തില്‍ സംരക്ഷിയ്ക്കാന്‍ തയ്യാറായ നമ്മളൊക്കെയടങ്ങുന്ന ഒരു കൂട്ടത്തെയാണോ മാറാതെ മടി പിടിച്ചിരിക്കുന്ന ബുജികളെന്നും മറ്റും പറയുന്നതു്? ഉമേഷേട്ടന്‍ പറയുന്ന പോലെ കോപ്പിറൈറ്റ് ചിഹ്നങ്ങളും, ചതുരക്കട്ടകളൂം സ്ക്രീനില്‍ കാണീയ്ക്കാനാണോ നമ്മളെല്ലാം നമ്മുടെ ഒഴിവു സമയം ഉപയോഗിക്കുന്നതു്? മുന്‍വിധിയോടെ ഇതിനെ സമീപിയ്ക്കാതെ സമാധാനമായിരുന്നാലോചിയ്ക്കൂ.. മാറ്റത്തെ എതിര്‍ക്കുന്ന ബുജികളുടെ ജല്പനങ്ങളും ബാക്കിയുള്ളവരുടെ ജല്പനങ്ങളും സമചിത്തതയോടെ ഒന്നു വായിച്ചു കൂടെ? മനസ്സിലാക്കാന്‍ ശ്രമിച്ചു കൂടെ?

    കാര്യമൊന്നുമില്ലാതെയല്ല സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് പുതിയ സ്റ്റാന്‍ഡേര്‍ഡിനെ എതിര്‍ക്കുന്നതു്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് UTC യ്ക്ക് സമര്‍പ്പിച്ച ഈ ഡോക്യുമെന്റില്‍ വിയോജിപ്പുകള്‍ പറഞ്ഞിട്ടുണ്ടു്. ആ ഡോക്യുമെന്റോ അതിനുമുമ്പു ഞങ്ങളും ബാക്കി പലരും ഉന്നയിച്ച പ്രശ്നങ്ങളും പരിഗണിയ്ക്കാതെ, യൂണിക്കോഡ് ഒരു സ്റ്റാന്‍ഡേഡ് പറഞ്ഞാല്‍, നമുക്കും സ്വാതന്ത്ര്യമുണ്ടു് അതു് ഉപയോഗിക്കണോ വേണ്ടയോ എന്നു്. അതും യൂണിക്കോഡ് 5.0 ഉപയോഗിച്ചു തന്നെ, ട്രാന്‍സ്‌ലിറ്ററേഷനിലൊന്നും കുടുങ്ങിക്കിടക്കാതെ, മലയാളം കമ്പ്യൂട്ടിങ്ങ് പുതിയ ഉയരങ്ങളിലേയ്ക്കു പോകുമ്പോള്‍..

    ReplyDelete
  12. എനിക്കൊരു സംശയം. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുള്ള ചില്ലുകള്‍ 5.1 ല്‍ ശരിയായി കാണിക്കുമോ? അതോ അതിനും fix-ml 02 ആഡ്ഓണ്‍ ഉപയോഗിച്ച് ചില്ല് പ്രശ്നം 5.1 യെ 5.0 ആക്കി പ്രശ്ന പരിഹാരം കണ്ടെത്തുന്നതുപോലെ മറ്റെന്തെങ്കിലും ആഡ്ഓണിന്റെ സഹായത്താല്‍ പഴയ 5.0 യെ 5.൧ ആക്കി മാറ്റിയെലെ ചില്ല് പ്രശ്നം പരിഹരിക്കുകയുള്ളോ?

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. കേരളഫാര്‍മര്‍,

    അങ്ങനെ ഉണ്ടാവില്ല എന്നു് പ്രത്യാശിക്കാം. അല്ലാതെന്തു പറയാന്‍? :)

    യൂണിക്കോഡ് 5.1 പഴയ ചില്ലുകളെ invalidate ചെയ്തിട്ടില്ല; പുതിയവയെ preferred ആക്കിയിട്ടുണ്ടെന്നു മാത്രം. യൂണിക്കോഡ് 5.1 ഉപയോഗിക്കുന്ന ഫോണ്ടുകള്‍ രണ്ടിനെയും ചില്ലുകളായി കാണിക്കണം എന്നര്‍ത്ഥം.

    ReplyDelete
  15. @ഉമേഷേട്ടന്‍,
    എന്താ സംശയം യുണീകോഡിന്റെ പോളിസി അതു് ഉറപ്പാക്കുന്നുണ്ടല്ലോ ,
    ഇവിടെ പറഞ്ഞതു പോലെ
    http://unicode.org/policies/stability_policy.html

    ReplyDelete
  16. യൂണിക്കോഡിന്റെ കാര്യത്തില്‍ സംശയമില്ല ശ്യാം. അതു് ഇമ്പ്ലിമെന്റ് ചെയ്യുന്നവരുടെ കാര്യത്തിലേ ഉള്ളൂ. നമ്മള്‍ അനുകൂലിച്ചവ സപ്പോര്‍ട്ടു ചെയ്യുകയും എതിര്‍ത്തവ വേണ്ടെന്നു വെയ്ക്കുകയും ആണല്ലോ അതിന്റെ ഒരു രീതി, യേതു്?

    ReplyDelete
  17. ചന്ദ്രേട്ടാ,
    5.0-ല്‍ ചില്ലിനായി കോഡ്പോയിന്റൊന്നും വേണ്ട.ഫോണ്ടും റെന്‍ഡറിങ്ങും കാര്യങ്ങള്‍ നോക്കിക്കൊള്ളും.എന്തായാലും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടേ വേണ്ട.

    ReplyDelete
  18. http://boolokam.ning.com/
    http://blogroll-1.blogspot.com/
    how is it

    ReplyDelete

Note: Only a member of this blog may post a comment.

 
live web stats